Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eri Otoniel Roblero Perez

America

ര​ണ്ട് കു​ട്ടി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സ്; പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച്‌ കോ​ട​തി

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ച കേ​സി​ലെ പ്ര​തി​യാ​യ മെ​ക്സി​ക്ക​ൻ സ്വ​ദേ​ശി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നി​ഷേ​ധി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് ഇ​യാ​ൾ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച എ​റി ഒ​ട്ടോ​ണി​യ​ൽ, റോ​ബ്ലെ​റോ പെ​ര​സ് എ​ന്ന​യാ​ൾ​ക്കെ​തി​രേ​യാ​ണ് കോ​ട​തി ന​ട​പ​ടി.

കേ​സി​ന്‍റെ അ​ടു​ത്ത വാ​ദം ജൂ​ൺ 18ന് ​ന​ട​ക്കും. ഏ​പ്രി​ൽ 12ന് ​സൗ​ത്ത് ക​രോ​ലി​ന​യി​ലെ ഒ​രു ന​ട​പ്പാ​ത​യി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടു​ക​യാ​യി​രു​ന്ന പ​ത്ര​ണ്ടും ഒ​മ്പ​തും വ​യ​സു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ പെ​ര​സ് ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ ര​ണ്ടു​പേ​രും ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ര​ണ​പ്പെ​ട്ടു. കു​ട്ടി​ക​ളി​ലൊ​രാ​ളു​ടെ അ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തേ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ൾ അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പെ​ര​സ് ക​ടു​ത്ത മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും സം​സാ​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ട്.

പ്ര​തി ഒ​രു യു​എ​സ് പൗ​ര​ന​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യം വി​ട്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് ജ​ഡ്ജി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഓ​രോ കു​റ്റ​ത്തി​നും 25 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി അ​ന​ധി​കൃ​ത​മാ​യാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​തെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രേ ഐസ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up